WHO IS THE KILLER OF BAKA? (BAKAVADHAM -2)
Retold by P. SIVADAS MASTER (SIVPEE)
ബകന്റെ ഘാതകനാര്? (ഭാഗം
2)
(പുനഃരാഖ്യാനം പി. ശിവദാസ്
മാസ്റ്റർ (ശിവ്പീ )
കൂട്ടുകാരേ, ഇനി നമുക്ക് ജാവയിലേക്ക് പോകാം.
ജാവ എന്ന സ്ഥലത്തെക്കുറി ച്ച് കൂട്ടുകാകാർ കേട്ടിട്ടില്ലേ? ജാവയിലാണ് ബകവധം
അന്വേഷണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. നമുക്ക് മനോവിമാനത്തിലേറി പോകാം.
എന്താ തയ്യാറല്ലേ?
ഇപ്പോൾ നാം എത്തിച്ചേർന്നിരിക്കുന്നത് ജാവയിൽ കൊണ്ടംഗ് മലകളുടെ അടിവാരത്തുള്ള പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചു ഗ്രാമത്തിലാണ്. മനോവിമാനത്തിൽ നാം അധിവേഗം കാലത്തിന്റെ പുറകോട്ടാണ് സഞ്ചരിച്ച തെന്ന് ഒരു പക്ഷെ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കില്ല. ഇപ്പോൾ നാം 1934 കൊല്ലം ഭൂതകാലത്തിലേക്ക് ആണ്ടിറങ്ങിയിരിക്കുകയാണ്. സ്ഥലം ജാവ, കാലം എ. ഡി. 78. നമുക്ക് സമീപത്തുള്ളവരോട് അന്വേഷിക്കാം.
ഇപ്പോൾ നാം എത്തിച്ചേർന്നിരിക്കുന്നത് ജാവയിൽ കൊണ്ടംഗ് മലകളുടെ അടിവാരത്തുള്ള പ്രകൃതി ഭംഗി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചു ഗ്രാമത്തിലാണ്. മനോവിമാനത്തിൽ നാം അധിവേഗം കാലത്തിന്റെ പുറകോട്ടാണ് സഞ്ചരിച്ച തെന്ന് ഒരു പക്ഷെ കൂട്ടുകാർ ശ്രദ്ധിച്ചിരിക്കില്ല. ഇപ്പോൾ നാം 1934 കൊല്ലം ഭൂതകാലത്തിലേക്ക് ആണ്ടിറങ്ങിയിരിക്കുകയാണ്. സ്ഥലം ജാവ, കാലം എ. ഡി. 78. നമുക്ക് സമീപത്തുള്ളവരോട് അന്വേഷിക്കാം.
“ഈ കാണുന്നത് ഒരു
പർണ്ണശാലയല്ലെ?”
“അതെ. ഇത് അജിശക
എന്ന ബുദ്ധ സന്യാസിയുടെ ആശ്രമമായിരുന്നു.” “സ്വാമിജി സ്ഥലത്തില്ലേ? ദർശനത്തിന് അനുവാദം ലഭിക്കുമോ?”
“നിങ്ങൾ ഈ ഭാഗത്ത് പുതിയവരാണ് അല്ലെ. സ്വാമിജിയുടെ കഥ ഞാൻ പറയാം. കേൾക്കാൻ വിരോധമില്ലെങ്കിൽ,” ആ ആശ്രമവാസി മൊഴിഞ്ഞു. “ഞങ്ങൾക്ക് സന്തോഷമെയുള്ളു, കഥകളറിയാൻ.”
“നിങ്ങൾ ഈ ഭാഗത്ത് പുതിയവരാണ് അല്ലെ. സ്വാമിജിയുടെ കഥ ഞാൻ പറയാം. കേൾക്കാൻ വിരോധമില്ലെങ്കിൽ,” ആ ആശ്രമവാസി മൊഴിഞ്ഞു. “ഞങ്ങൾക്ക് സന്തോഷമെയുള്ളു, കഥകളറിയാൻ.”
ആശ്രമവാസി കഥ
പറയുവാൻ തുടങ്ങി: ഞങ്ങളുടെ ഗുരുനാഥൻ അജിശക ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹവും
അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരായ ‘ദോറാ’യും ‘സെമ്പാദാ’യും ചേർന്ന് ഗ്രാമീണർക്കും
ആശ്രമത്തിലെ അന്തേവാസികൾക്കും വിദ്യാദാനവും സാഹ്മൂഹ്യ സേവനങ്ങളും നടത്തിയിരുന്നു. പ്രശ്നങ്ങളൊ വിഷമങ്ങളൊ ഇല്ലാതെ കാലം കടന്നു പോയി. പെട്ടെന്നാണ് ആ മാരക വിപത്ത് നാട്ടുകാരെ
ഗ്രസിച്ചത്.
“എന്തായിരുന്നു
അത്?”
മെൻറാംഗ് കാമനാൽ
എന്ന രാജ്യം അടക്കിവാണിരുന്ന ക്രൂരനായ രാജാവ് ബകൻ പുതിയ ഒരു വിളംബരം നടത്തി.
എന്താണന്നല്ലേ താങ്കൾ ചോദിക്കുവാൻ തുനിഞ്ഞത്. വിളംബരം ഇതായിരുന്നു:
‘വീരശൂരപരാക്രമിയായ
രാജാധിരാജ ബകൻ എന്ന നോം ഇതിനാൽ കല്പിക്കുന്നത് എന്തെന്നാകിൽ നോമിന്റെ
ഭക്ഷണത്തിനായി ഈ മഹരാജ്യത്തിലെ പ്രജകളിൽ ഒരാൾ വീതം ദിവസേന ഊഴമനുസരിച്ച് ഒരു
കാളവണ്ടി നിറയെ സദ്യവട്ടങ്ങളുമായി കൊട്ടാരത്തിൽ എത്തിച്ചേരണം. കൊണ്ടുവരുന്ന
ഭക്ഷണവും കാളകളെയും ആളെയും നോം ഭക്ഷിക്കുന്നതയിരിക്കും. ആരെങ്കിലും ഇതിനെതിരായി
പ്രവർത്തിച്ചാൽ അവരുടെ മുഴുവൻ കുടുംബാംഗങ്ങളെയും ഒറ്റയടിക്ക് നോം ഭക്ഷിക്കുന്നതാണ്.’
പ്രജകൾ ഈ ഉത്തരവിൽ
നിന്നും രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ പലതും ആലോചിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ബകനെ കീഴടക്കുവാൻ കെല്പുള്ള ഒരാളെ തേടി അലഞ്ഞ അവർ അവസാനം അജിശകയുടെ അരികിലെത്തി.
വിവരങ്ങൾ അറിഞ്ഞ അജിശക ബകനു ഭക്ഷണവുവായി താൻ പോകാമെന്നു പറഞ്ഞു. നാട്ടുകാരുടെ തടസ്സങ്ങൾ
പരിഗണിക്കാതെ അജിശക ഭക്ഷണവുമായി പിറ്റെ ദിവസം ബകന്റെ കൊട്ടാരത്തിലെത്തി. ബകൻ
അജിശകയെ തിന്നാനടുത്തപ്പോൾ അജിശക പറഞ്ഞു “അല്ലയോ മഹാ രാജാവേ അങ്ങ് എന്നെ തിന്നോളൂ. പക്ഷെ അതിനു മുമ്പ് എന്റെ
ഒരു അന്ത്യാഭിലാഷം അങ്ങ് സാധിച്ചുതരണം.”
“എന്താണത്?
കേൾക്കട്ടെ. നിന്റെ അന്ത്യാഭിലാഷം നോം സധിപ്പിച്ചുതരാം”
അജിശക
അതിവിനയം അഭിനയിച്ച് പറഞ്ഞു: “എന്റെ ഈ തൂവാല വിരിക്കുവാൻ ആവശ്യമായ ഒരു തുണ്ട് ഭൂമി
അങ്ങെനിക്ക് തരണം.” ബകൻ അനുവാദം നല്കി. അജിശക തന്റെ തൂവാലയെടുത്ത്
കൊട്ടാരമുറ്റത്ത് വിരിച്ചു. എന്ത് അത്ഭുതം. തൂവാല വലുതായിക്കൊണ്ടേയിരുന്നു. ബകന്റെ
രാജ്യം മുഴുവൻ ക്തൂവാലകൊണ്ട് മൂടപ്പെട്ടു. ഇതു കണ്ട ബകൻ ക്രോധത്തോടെ ആക്രോസിച്ചു:
” “കള്ള മാന്ത്രികാ നിന്നെ ഞാനിന്ന് ശരിയാക്കും.”
പിന്നീട് അജിശകയും ബകനുമായി ഘോരമായ ദ്വന്ദയുദ്ധമാണ് നടന്നത്. അതിന്റെ
അവസാനത്തിൽ അജിശക ബകനെ വധിച്ചു, നാട്ടുകാരും നാടും ക്രൂരനായ ബകനിൽ നിന്നും
രക്ഷപ്പെട്ടു. ആഹ്ളാദതിമർപ്പിൽ നാട്ടുകാർ അജിശകയെ അവരുടെ രാജാവാക്കി. അജിശക
രാജകൊട്ടാരത്തിൽ സന്യാസിയായിത്തന്നെ ജീവിച്ചുകൊണ്ട് രാജ്യം പരിപാലിക്കുന്നു,
ഞങ്ങളിവിടെ ആശ്രമവവും.

No comments:
Post a Comment