Friday, 10 May 2013

CHATAMBI SWAMIKAL

ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍
(പഴമ്പിള്ളി ശിവദാസ്‌ മാസ്റ്റര്‍ തയ്യാറാക്കിയ ലേഖനം)




ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ആത്മീയ നേതാക്കളില്‍ പ്രമുഖനാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍. കേരളത്തിണ്റ്റെ സാമൂഹിക നവോത്ഥാനത്തിന്‌ മഹത്തായ സംഭാവകള്‍ നല്‍കിയ സന്യാസി ശ്രേഷ്ഠനാണ്‌ ചട്ടമ്പി സ്വാമികള്‍. ജീവിതത്തിലൊരിക്കലും കാവിയുടുക്കാതെ സന്യാസിയായ, കൊടുംകാടുകളില്‍ പോയി ഏകാന്തതപസ്സനുഷ്ഠിക്കാതെ ദിവ്യജ്ഞ്നം നേടിയ, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഒരുപോലെ സ്നേഹിച്ച, ഉന്നത വിദ്യാഭ്യാസം കൂടാതെ മഹനായ തത്വജ്ഞാനിയായിത്തീര്‍ന്ന, സ്വന്തം അനുഭവങ്ങളിലൂടെ പാണ്ഡിത്യം നേടിയ, വ്യത്യസ്ത മതവിഭാഗങ്ങളുമായി സ്നേഹവും, ഐക്യവും നിലനിര്‍ത്തിയ ഒരു ബഹുമുഖ പ്രതിഭയാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികള്‍. അദ്ദേഹത്തിണ്റ്റെ ജീവിതത്തിലേക്കൊന്നു എത്തിനോക്കാം.