Saturday, 13 August 2011

രാമായണം പ്രശ്നോത്തരി

1. കാട്ടുകള്ളനെ ആദ്യകവിയാക്കി മാറ്റിയത്‌ ഏതു മഹര്‍ഷിമാരുടെ ഉപദേശവും അനുഗ്രഹവുമാണ്‌?
2. വാത്മീകം എന്ന വാക്കിണ്റ്റെ അര്‍ത്ഥമെന്ത്‌?
3. വാത്മീകിയുടെ പൂര്‍വ്വാശ്രമത്തിലെ പേരെന്ത്‌?
4. വാത്മീകി രാമായണത്തില്‍ എത്ര ശ്ളോഗങ്ങള്‍ ഉണ്ട്‌?
5. വാത്മീകി രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍ ഉണ്ട്‌?
6. വാത്മീകി രാമായണത്തിലെ ൬ ാം കാണ്ഡത്തിണ്റ്റെ പേരെന്ത്‌?
7. കമ്പരാമായണം ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടത്‌?
8. കമ്പരാമായണ ഏഴാം കാണ്ഡത്തിണ്റ്റെ പേരെന്ത്‌?
9. അദ്ധ്യാത്മരാമായണം രചിച്ചതാര്‍?
10. അദ്ധ്യാത്മരാമായണം ഏതു ഭാഷയിലാണ്‌ രചിക്കപ്പെട്ടത്‌?
11. ആരു പറയുന്ന രീതിയിലാണ്‌ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്‌?
12. ആരെല്ലാം തമ്മിലുള്ള സംവാദമായിട്ടാണ്‌ അദ്ധ്യാത്മരാമായണം രചിച്ചിട്ടുള്ളത്‌?
13. അദ്ധ്യാത്മണ രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍ ഉണ്ട്‌?
14. അദ്ധ്യാത്മ രാമായണത്തിലെ ൧ ാം കാണ്ഡത്തിണ്റ്റെ പേരെന്ത്‌?
15. ദശരഥ മഹാരാജാവിണ്റ്റെ മറ്റൊരു പേര്‍?
16. ദശരഥമഹാരാജാവിന്‌ എത്ര പത്നിമാരുണ്ടായിരുന്നു?
17. ഏതു യാഗം നടത്തിയിട്ടാണ്‌ ദശരഥ മഹാരാജാവിന്‌ നാലു പുത്രന്‍മാരുണ്ടായത്‌?
18. ദശരഥ പുത്രന്‍മാരില്‍ ഇരട്ടകള്‍ ആരെല്ലാം?
19. ആരുടെ അവതാരമാണ്‌ ശ്രീരാമന്‍?
20. ആരുടെ അവതാരമാണ്‌ ലക്ഷ്മണന്‍?
21. ആരുടെ അവതാരമാണ്‌ ഭരതന്‍?
22. ആരുടെ അവതാരമാണ്‌ ശത്രുഘ്നന്‍?
23. ശ്രീരാമണ്റ്റെ മാതാവിണ്റ്റെ പേരെന്ത്‌?
24. ഭരതണ്റ്റെ മാതാവിണ്റ്റെ പേരെന്ത്‌?
25. ലക്ഷ്മണണ്റ്റെ മാതാവിണ്റ്റെ പേരെന്ത്‌?
26. ശത്രുഘ്നണ്റ്റെ മാതാവിണ്റ്റെ പേരെന്ത്‌?
27. ശ്രീ രാമണ്റ്റെ ജന്‍മനക്ഷത്രം ഏത്‌?
28. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം?
29. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം ഏതു നദിയുടെ തീരത്താണ്‌?
30. ശ്രീരാമണ്റ്റെ ജന്‍മസ്ഥലം ഇന്ത്യയിലെ ഏതു സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു?
31. എത്രാമത്തെ അവതാരമാണ്‌ ശ്രീ രാമന്‍?
32. സീത ഏതു മഹാരാജാവിണ്റ്റെ വളര്‍ത്തുപുത്രിയായിരുന്നു?
33. ഏതു രാജ്യത്തിണ്റ്റെ തലസ്ഥാനമായിരുന്നു മിഥില?
34. മിഥിലയുടെ ഇന്നത്തെ പേരെന്ത്‌?
35. മിഥില ഇപ്പോള്‍ ഏത്‌ രാജ്യത്താണ്‌?
36. 'യുദ്ധം അരുത്‌' എന്ന അര്‍ത്ഥം വരുന്ന സ്ഥലമേത്‌?
37. ലങ്കാപുരിയുടെ ശില്‍പി ആര്‍?
38. രാവണണ്റ്റെ പിതാവ്‌ ആര്‍?
39. രാവണണ്റ്റെ മാതാവ്‌ ആര്‍?
40. രാവണന്‍ പൂര്‍വ്വജന്‍മത്തില്‍ എവിടെയാണ്‌ ദ്വാരപാലകനായി സേവനമഷ്ഠിച്ചിരുന്നത്‌?
41. രാവണണ്റ്റെ പ്രശസ്തമായ വാളിണ്റ്റെ പേരെന്ത്‌?
42. രാവണണ്റ്റെ വാഹനം എത്‌?
43. കുബേരനെന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര്‍?
44. കുബേരണ്റ്റെ വാസസ്ഥലം എവിടെ?
45. പുരാണപ്രസിദ്ധമായ 'പഞ്ചവടി' ഇന്ത്യയിലെ ഏതു സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നു?
46. രാമായണമാസമായി ആചരിക്കുന്ന മലയാള മാസമേത്‌?
47. നാലമ്പല ദര്‍ശനം നടത്തുവാന്‍ ഉത്തമമായി കരുതപ്പെടുന്ന മലയാള മാസമേത്‌?
48. കേരളത്തില്‍ എത്രസെറ്റ്‌ നാലമ്പലങ്ങളുണ്ട്‌?
49. തൃശ്ശൂറ്‍ ജില്ലയിലെ നാലാമ്പലങ്ങള്‍ ഏതെല്ലാം?
50. കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ ഏതെല്ലാം?
51. പുരാതന വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലുള്ള നാലമ്പലങ്ങള്‍ ഏതെല്ലാം?
52. പുരാതന വേടനാട്ടു ബ്രാഹ്മണ ഗ്രാമം ഏതെല്ലാം ജില്ലകളുടെ അതിരുകളിലായി വരുന്നു?
53. മലപ്പുറം ജില്ലയിലെ നാലമ്പലങ്ങള്‍ ഏതെല്ലാം?
54. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ?
55. മൂഴിക്കുളം ക്ഷേത്രത്തിലെ പ്രതിഷ്ഠ?
56. പായമ്മല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ?
57. തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ?
( തുടരും - പി. ശിവദാസ് മാസ്റ്റര്‍ )

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം
രാമായണ മാസമായ കര്‍ക്കിടകത്തില്‍ ദര്‍സനപുണ്യം തേടി ഭക്‌തര്‍ നടത്തുന്ന തീര്‍ത്ഥയാത്രയാണ്‌ ഇത്‌. ഒരേസ്‌ ദിവസം തന്നെ നാലു്‌ ദാശരഥീക്ഷേത്രങ്ങളില്‍ തൊഴുത്‌ സായൂജ്യം കൈവരിര്‍ക്കാനുള്ള ഈ തീര്‍ത്ഥയാത്ര ശ്രീരാമക്ഷേത്രത്തിലെ ദര്‍ശനത്തൊടെ ആരംഭിക്കുന്നു. തുടര്‍ന്ന്‌ ഭരതക്ഷേത്രം, ലക്ഷ്മണക്ഷേത്രം, ശത്രുഘ്നക്ഷേത്രം എന്ന ക്രമത്തില്‍ ദര്‍ശനം നടത്തണം. (അതിനുശേഷം ഹനുമാന്‍ക്ഷേത്ര ദര്‍ശനവും പതിവുണ്ട്‌.)
പ്രധാനപ്പെട്ട നാലമ്പലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെറ്റ്‌ ഒന്ന്‌ (തൃശൂര്‍ ജില്ല )
1. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം
3. (തിരു)മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം
4. പായമ്മല്‍ ശത്രഘ്ന സ്വാമി ക്ഷേത്രം.
കേരളത്തില്‍ മറ്റു രണ്ടു സെറ്റു നാലമ്പലങ്ങള്‍ കൂടിയുണ്ട്‌. അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
സെറ്റ്‌ രണ്ട്‌. (കോട്ടയം - എറണാകുളം ജില്ല)
1. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം
2. അമനക്കര ഭരതസ്വാമി ക്ഷേത്രം
3. കൂടപ്പുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. മേത്തിരി ശത്രഘ്ന സ്വാമി ക്ഷേത്രം.
സെറ്റ്‌ മൂന്ന്‌. (മലപ്പുറം ജില്ല)
1. തിരുമറയൂറ്‍ ശ്രീരാമസ്വാമി ക്ഷേത്രം
2. ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം
3. മുലക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം
4. ശത്രഘ്ന സ്വാമി ക്ഷേത്രം (പുഴക്കാട്ടിരി പഞ്ചായത്ത്‌)
(തുടരും)