Tuesday, 6 August 2013

HIROSHIMAA DINAM

ഇന്ന് 
2013 ആഗസ്ത് 6
ഹിരോഷിമാദിനം

ANUSMARANAM

എടാട്ട് നാരായണൻ നായർ അനുസ്മരണം

എടാട്ട് നാരായണൻ നായർ 
 
 
എസ്‌. എന്‍. എസ്‌. മണ്ണംപേട്ടയുടെ സജീവ പ്രവര്‍ത്തകനും രക്ഷാധികാരിയുമായിരുന്നു  എടാട്ട് നാരായണൻ നായർ . സെക്രടറി എ. വിശ്വനാഥന്‍ , പി. അജിത (കോസ്റ്റ്‌ ശ്രീധരപുരം ), എന്‍. രാമകൃഷ്ണന്‍ (ശ്രീധരപുരം നായര്‍ സമാജം ), കെ. ഗീത (ശ്രീധരപുരം മഹിളാ സമാജം ), പി. നാരായണന്‍ നായര്‍ ,  പി. ശിവദാസ്‌ മാസ്റ്റര്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി.


വാർഷികം അനുമോദനം പഠനോപകരണവിതരണം


വാർഷികം അനുമോദനം പഠനോപകരണവിതരണം



ശ്രീധരപുരം നായർ സമാജത്തിന്റെ വാർഷികം2013 ആഗസ്ത്‌ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ്‌ 3-30 ന്‌ മണ്ണംപേട്ട എസ്‌. എൻ. എസ്‌. നഗറിൽ ചേരുന്നു.
വിവിധ പൊതുപരീക്ഷകളിൽ പ്രശസ്തവിജയം കൈവരിച്ച പ്രതിഭകൾക്കുള്ള അനുമോദനവും പുരസ്കാരവിതരണവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തുന്ന ഈ യോഗത്തിൽ സാമുദായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നു. യോഗത്തിലേക്ക് ഏവർക്കും സ്വാഗതം. താങ്കൾക്ക് സർവ്വൈശ്വര്യങ്ങളും ഭവിക്കട്ടെ.
എ. വിശ്വനാഥൻ
സെക്രട്ടറി

Wednesday, 31 July 2013

Ramayanamasam




Ramayanamasam




FAMILY TREE OF RAVANA

TO SEE
THE FAMILY TREE OF RAVANA
 

F.D's of RAVANA


RAMAYANAM QUIZ


RAMAYANAM QUIZ (By P, SIVADAS MASTER)

 

‘വരൂ നമുക്ക് രാമായണത്തെ പരിചയപ്പെടാം’
(പി. ശിവദാസ് മാസ്റ്റർ തയ്യാറാക്കിയത്)

രാമായണം പ്രശ്നോത്തരി 1
01.    കാവ്യരൂപത്തിലുണ്ടായ ആദ്യകൃതിയായി അറിയപ്പെടുന്നത്?
02.    ആദി കവി ആരാണ്‌?
03.    പൂർവ്വാശ്രമത്തിൽ ഇദ്ദേഹത്തിന്റെ പേരെന്തായിരുന്നു?
04.    ഇദ്ദേഹം ആരുടെ മകനായിട്ടാണ്‌ കരുതപ്പെടുന്നത്?

05.    ഇദ്ദേഹത്തിന്‌ ബ്രഹ്മജ്ഞാനം നല്കിയ മഹർഷിവര്യന്മാർ ഏത്പേരിൽ അറിയപ്പെടുന്നു?
06.    മുനിശ്രേഷ്ഠന്മാർ ഉപദേശിച്ച മന്ത്രം ഏതായിരുന്നു?
07.    രാമരാമ.. യിലെ ‘ര’യും ‘മ’യും ഏത് ദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
08.    ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വേടൻ അമ്പെയ്തു വീഴ്ത്തുന്നതു കണ്ടപ്പോഴുണ്ടായ  ഉല്ക്കടമായ
വികാരത്താൽ വാത്മീകി ചൊല്ലിയ ശ്ലോകം തുടങ്ങുന്നത്?
09.    ഈ ശ്ലോകത്തിന്റെ രൂപത്തിൽ രാമകഥ രചിക്കുവാൻ വാത്മീകിയോട് ആരാണ്‌ ആവശ്യപ്പെട്ടത്?
10.    ‘രാമായണപഞ്ചകം’ എന്നറിയപ്പെടുന്നത് എന്ത്?

The Solar Issue


പ്രശ്നം സോളാർ തന്നെ



സോളാർ പാനൽ സ്ഥാപിക്കലും അതു സംബന്ധമായ വിവാദങ്ങളും കേരളത്തെ അടക്കി വാഴുന്ന കാ ലമാണല്ലോ ഇത്. സൗരോർജ്ജം അഥവാ സോളാർ എനർജിയുമായി ബന്ധമുള്ള ഒരു പുരാണ കഥ കേട്ടോളൂ.
വിശ്വകമ്മാവിന്‌  സംജ്ഞ എന്നൊരു മകളുണ്ടായിരുന്നു. സം ജ്ഞയെ വിശ്വകർമ്മാവ് സൂര്യദേവനാ ണ്‌ വിവാഹം ചെയ്തു കൊടുത്തത്. എന്നാ ൽ നവവധു ഒരു നിമിഷം പോലും ഭർത്തൃ ഗൃഹത്തിൽ ത ങ്ങിയില്ല, കാരണം അസഹ്യമായ ചൂടു തന്നെ.

കുട്ടി ചെന്ന് അച്ഛനോടു പറഞ്ഞു:- “എനിക്കിയാളെ വേണ്ട. ചുട്ടുപൊള്ളുണു. ഇപ്പൊതന്നെ ഡിവോഴ്സ് ചെയ്യണം.”
“അരുത് മകളെ അരുത്, ഒരു കാര്യത്തിലും ആലോചിക്കാതെ എടുത്തുചാടി പ്രവർത്തിക്കരുത്. ഒരു കോപം കൊണ്ട് കിണറ്റിൽ ചാടിയാൽ ഇരട്ടി കോപം ഉണ്ടായാലും കയറുവാൻ സാധ്യമല്ല.കല്യാണം കളിയല്ല. ഞാൻ സൂര്യനെ വിളിച്ചു സംസാരിക്കാം..ചൂടൊന്നു കുറയ്ക്കാൻ പറയാം.” വിശ്വകർമ്മാവ് മകളെ സമാധാനിപ്പിച്ചു.
വിശ്വകർമ്മാവ് സൂര്യനെ ആളയച്ചുവരുത്തി, കാര്യം പറഞ്ഞു. സൂര്യൻ കൈമലർത്തി.
“ഇമ്പോസ്സിബിൾ! ഫാദർ ഇൻ ലാ, എന്നെക്കൊണ്ടു പറ്റില്ല. ഈ ചൂട്, അതിന്റെ കണ്ട്രോള്‌ അതൊന്നും എന്റെ നിയത്രണത്തിലല്ല.”

ഇതു കേട്ട് ദേഷ്യം വന്ന വിശ്വകർമ്മാവ് ഉറക്കെ  പറഞ്ഞു, “പിന്നെ, ചൂടൊന്നു കുറയ്ക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ. വിശ്വം നിർമ്മിക്കുന്ന എന്നോടാണോ കളി.”
വിശ്വകർമ്മൻ സൂര്യനെ പിടിച്ച് ചാണക്കല്ലിൽ വച്ച് അരച്ചു. ദീർഘകാലം ഈ അരയ്ക്കൽ പ്രക്രിയ തുടർന്നപ്പോൾ സൂര്യന്റെ തേജസ്സ് (ചൂട്) എട്ടിലൊന്നു കുറഞ്ഞു. (അതായത് ചൂട് പന്ത്രണ്ടര ശതമാനം കുറഞ്ഞു 87.5% ആയി. അന്നു മുതൽ സൂര്യൻ എയ്റ്റ് - സെവൻ - ഫൈവ് ആയെന്നു അഭിനവ മതം.)
സൂര്യതേജസ്സ് അല്പമൊന്നു കുറഞ്ഞതിനാലും അരയ്ക്കുന്നത്രയും കാലത്തെ അടുത്തുപരിചയം നിമിത്തവും സംജ്ഞക്ക് സൂര്യനെ സഹിക്കാൻ കഴിഞ്ഞുവത്രെ. താമസംവിനാ സംജ്ഞ ഭർത്തൃ ഗൃഹത്തിലേക്ക് യാത്രയായി.

നാലമ്പലദർശനം

നാലമ്പലദർശനം

ദശരഥന്റെ പുത്രന്മാരായ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവർ വിഷ്ണുവുമായി ബന്ധപ്പെട്ട അവതാരങ്ങളാണ്‌. മഹാവിഷ്ണുവിന്റെ എഴാമത്തെ അവതാരമാണ്‌ ശ്രീരാമൻ. വിഷ്ണുവിന്റെ ശംഖായ പാഞ്ചജന്യമാണ്‌ ഭരതനായി അവതരിച്ചത്. അനന്തന്റെ (ആദിശേഷന്റെ) അവതാരമാണല്ലൊ ലക്ഷ്മണൻ. സുദർശനചക്രമാണ്‌ ശത്രുഘ്നനായി അവതരിച്ചത്. ദാശരഥീപുത്രന്മാർ പ്രതിഷ്ഠകളായിട്ടുള്ള നാലു് അമ്പലങ്ങളെ ചേർത്തു പറയുന്ന പേരാണ്‌ നാലമ്പലം (അമ്പലചതുഷ്ടയം).CLICK



 
 

Thursday, 6 June 2013

Friday, 10 May 2013

CHATAMBI SWAMIKAL

ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍
(പഴമ്പിള്ളി ശിവദാസ്‌ മാസ്റ്റര്‍ തയ്യാറാക്കിയ ലേഖനം)




ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ആത്മീയ നേതാക്കളില്‍ പ്രമുഖനാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍. കേരളത്തിണ്റ്റെ സാമൂഹിക നവോത്ഥാനത്തിന്‌ മഹത്തായ സംഭാവകള്‍ നല്‍കിയ സന്യാസി ശ്രേഷ്ഠനാണ്‌ ചട്ടമ്പി സ്വാമികള്‍. ജീവിതത്തിലൊരിക്കലും കാവിയുടുക്കാതെ സന്യാസിയായ, കൊടുംകാടുകളില്‍ പോയി ഏകാന്തതപസ്സനുഷ്ഠിക്കാതെ ദിവ്യജ്ഞ്നം നേടിയ, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളെയും ഒരുപോലെ സ്നേഹിച്ച, ഉന്നത വിദ്യാഭ്യാസം കൂടാതെ മഹനായ തത്വജ്ഞാനിയായിത്തീര്‍ന്ന, സ്വന്തം അനുഭവങ്ങളിലൂടെ പാണ്ഡിത്യം നേടിയ, വ്യത്യസ്ത മതവിഭാഗങ്ങളുമായി സ്നേഹവും, ഐക്യവും നിലനിര്‍ത്തിയ ഒരു ബഹുമുഖ പ്രതിഭയാണ്‌ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികള്‍. അദ്ദേഹത്തിണ്റ്റെ ജീവിതത്തിലേക്കൊന്നു എത്തിനോക്കാം.

Tuesday, 30 April 2013

SAKUNTHALA DEVI _ A BIOGRAPHY (AN ARTICLE BY P SIVADAS MASTER)

കണക്കുകളുടെ മാന്ത്രികമനസ്സ്‌ മടങ്ങി.


വാർത്ത :

സങ്കീർണ്ണമായ ഗണിതക്രിയകൾക്ക്‌ നിമിഷാർദ്ധം കൊണ്ട്‌ മനക്കണക്കിലൂടെ കിറുകൃത്യമായ ഉത്തരം നല്കി ഗണിത ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച ശകുന്തളാദേവി ഓർമയായി.
മനുഷ്യ കമ്പ്യൂട്ടർ (Human Computer) എന്ന അപരനാമത്തിലറിയപ്പെടുന്ന വിശ്വവിഖ്യാത ഗണിതശാസ്ത്രജ്ഞ ശകു ന്തളാദേവി ശ്വാസതടസ്സത്തെ തുടർന്ന് അന്തരിച്ചു. 2013 ഏപ്രിൽ 21 ഞായർ രാവിലെ 8-15 നായിരുന്നു അന്ത്യം. ഹൃദ യാഘാതം, വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് രണ്ടാഴ്ചയായി ജയനഗറിലെ ബാംഗളൂർ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു ശകുന്തളാദേവി.


ജനനം

1929 നവംബർ 4​‍ാം തിയ്യതി ബാംഗ്ളൂരിൽ ഒരു ബ്രാഹ്മണകുടൂംബത്തിൽ ജനനം. പിതാവ്‌ സർക്കസ്സുകാരനായ നാനാക്ചന്ദ്‌ ഝേട്ടി.

ശൈശവം

Monday, 1 April 2013

അനുമോദനങ്ങൾ

അനുമോദനങ്ങൾ

SNS BUDGET FOR 2013


പുതിയ കമ്മിറ്റി ചാർജ്ജെടുത്തു.

31-03-2013l
പുതിയ കമ്മിറ്റി ചാർജ്ജെടുത്തു.

P. NARAYANAN NAIR
(PRESIDENT)
 
 

A. VISWANATHAN
(SECRETARY)
 
 


P. AJITHA
(TREASURER)

Friday, 15 March 2013

കൊന്നപ്പൂ



കൊന്നപ്പൂ
സ്വർണ്ണ വർണ്ണ പൂക്കുടങ്ങളുമായി പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരം വസന്തകാലത്തിന്റെ പുളകവും ലഹരിയുമാണ്‌. വിഷുവിന്റെ അഴകും കാഴ്ചയും വാസ്തവത്തിൽ കൊന്നപ്പൂക്കളാണ്‌. `വേനലിൽ സ്വർ ണ്ണത്തിന്റെ നിധിശേഖരം തരുന്നമരം` ആയിട്ടാണ്‌ ഇതിഹാസങ്ങളിൽ കൊന്നയെ വിശേഷിപ്പിച്ചിട്ടു ള്ളത്‌.
ഏകദേശം 15 മീറ്റർ ഉയരത്തിൽ വളരുന്ന കൊന്നയുടെ പ്രധാന ആകർഷണം അതിന്റെ സുവർണ്ണ ശോഭയുള്ള, നയനാനന്ദകരമായ പൂക്കൾ - പൂക്കുലകൾ തന്നെയാണ്‌. കേരളത്തിന്റെ സ്വന്തം - തനത്‌ പുഷപമാണല്ലൊ കൊന്നപ്പൂവ്‌.
ഭാരതം, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലാണ്‌ കൊന്ന കൂടുതലും കണ്ടുവരുന്നത്‌. കണിക്കൊന്ന, മണിക്കൊന്ന, ചെറുക്കൊന്ന എന്നിവയാണ്‌ പ്രധാനയിനങ്ങൾ. (ശീമക്കൊന്നയെ മറന്നിട്ടില്ലല്ലൊ?)
`ലഗുമിനോസ` എന്ന സസ്യകുടുംബത്തിലാണ്‌  കൊന്നകളുടെ പിറവി. കണിക്കൊന്നയുടെ ശാസ്ത്രീ യനാമം `കാഷ്യേ ഫിസ്റ്റുലലിൻ` എന്നാണ്‌. ഇംഗ്ളീഷിൽ കണിക്കൊന്നയെ `ഇന്ത്യൻ ലംബർനം ` അല്ലെങ്കിൽ `പുഡിംഗ്‌ പൈപ്ട്രീ’ എന്നും സസ്കൃതത്തിൽ `കർണികാരം` എന്നും അറിയപ്പെടുന്നു.


വളരെ ഔഷധഗുണമുള്ള സസ്യമാണ്‌ കൊന്ന. വേര്, തൊലി, തണ്ട്‌, ഇല, പൂവ്‌, കായ്‌, എന്നുവേണ്ട കൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.
വാത, പിത്ത, കഫജ രോഗങ്ങളെ ശമിപ്പിക്കുവാനും രക്തദൂഷ്യം അകറ്റുവാനും വിരേചനകാരിയായും കൊന്ന പ്രയോജനപ്പെടുന്നു. മൂത്രസംബന്ധമായ രോഗങ്ങൾ, മലബന്ധം, ക്രിമിശല്യം, ആസ്തമ തുടങ്ങിയ ശ്വാസകോശരോഗങ്ങൾ, ചൊറി, ചിരങ്ങ്‌ തുടങ്ങിയ ചർമ്മരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ കൊന്നയുടെ സ്ഥാനം വളരെ ഗണനീയമാണ്‌.
കണിക്കൊന്നയുടെ കായും പൂക്കളും ആഹാരമായി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുമുണ്ട്‌. കൊന്നപ്പൂമ്പൊടി ഒരു വർണ്ണകമായും സൗന്ദര്യവർദ്ധക വസ്തുവായും ഉപയോഗിച്ചു വരുന്നു.
കൊന്നയുമായി ബന്ധപ്പെട്ട അനേകം പദങ്ങളും ശൈലികളും മലയാളഭാഷയിലുണ്ട്. ‘കൊന്നചൂടും പുരാൻ’ ശിവനാണ്‌. ‘കൊന്ന പൂക്കുമ്പോളുറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി’ എന്ന ശൈലി മീനം, മേടം എന്നീ മാസങ്ങളിൽ ചെയ്യേണ്ട കൃഷിപ്പണികൾ വേണ്ടെന്നുവച്ചാൽ കന്നി, തുലാം മാസങ്ങളിൽ പട്ടിണിയാകും എന്ന മുന്നറിയിപ്പ് നല്കുന്നു.
വിഷുപക്ഷിയുടെ വരവിൽ പൂക്കുന്ന കൊന്നകളുടെ പ്രധാന സംഭാവന കണ്ണിനും മനസ്സിനും അവ നല്കുന്ന വർണ്ണവിരുന്നു തന്നെയാണ്‌.
ലേഖനം.
രചന
പി. ശിവദാസ്.

വിഷു എങ്ങനെ ആഘോഷിക്കണം?
രചന
ശിവദാസ്. പി.

വിഷു ആഘോഷം ഭാരതത്തിൽ


വിഷു ആഘോഷം ഭാരതത്തിൽ

രചന
ശിവദാസ്. പി.

വിഷുവും സോഷ്യലിസ്റ്റ് ചിന്താഗതിയും


വിഷുവും സോഷ്യലിസ്റ്റ് ചിന്താഗതിയും
രചന
ശിവദാസ്. പി.
 

നായർ സമുദായ ചരിത്രം

നായർ സമുദായ ചരിത്രം

രചന ശിവദാസ്. പി.

അറിയിപ്പുകൾ 3


അറിയിപ്പുകൾ 2


അറിയിപ്പുകൾ 1


അനുസ്മരിച്ചു

 

അനുമോദങ്ങൾ


Wednesday, 13 March 2013

അനുസ്മരിച്ചു

അനുസ്മരിച്ചു
 
 
Dr. A. Narayanan Nair

വിഷു ആശംസകൾ

വിഷു ആശംസകൾ
 


വിഷു ആശംസകൾ

വിഷു ആശംസകൾ

വിഷു ആശംസകൾ
 

വിഷു ആശംസകൾ

ശിവരാത്രി നാളിലെ പിതൃതർപ്പണം


 
ശിവരാത്രിയും പിതൃതർപ്പണവും
 

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ‘ശിവ ചതുർദ്ദശി’ എന്നാണറിയപ്പെടുന്നത്. അന്നാണ്‌ ശിവരാത്രി ആഘോഷിക്കുന്നത്.ശിവരാത്രി നാൾ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവസ്തുതികൾ ആലപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുലർച്ചെ പിതൃതർപ്പണം ചെയ്യുന്നത് മോക്ഷദായകമാണ്‌

ശിവരാത്രി ഐതിഹ്യങ്ങൾ


ശിവരാത്രി ഐതിഹ്യങ്ങൾ

 
ഐതിഹ്യം ഒന്ന്.


പാലാഴി മഥനവേളയിൽ ലഭിച്ച കാളകൂടവിഷം ഭൂമിയിൽ സ്പർശിച്ച് ജീവജാലങ്ങൾക്ക് നാശം സംഭവി
ക്കാതിരിക്കനായി ആ വിഷത്തെ ശിവൻ പാനം ചെയ്തു. വിഷം തീണ്ടിയവർ ഉപവസിക്കു ന്നതും ഉറക്കമൊഴിക്കുന്നതും പതിവാണല്ലൊ. അതു പ്രകാരം ശിവൻ ചെയ്തപ്പോൾ മട്ടുള്ളവരും ഉപവസിക്കുകയും ഉറങ്ങാതെ ശിവസ്തുതികൾ ആലപിച്ച് വൃതം അനുഷ്ഠിക്കുകയും ചെയ്തത്രെ. ഇതാണ്‌ ശിവരാത്രി അനുഷ്ഠാനത്തിന്റെ തുടക്കം.

ശിവരാത്രി ഐതിഹ്യങ്ങൾ

ശിവരാത്രി ഐതിഹ്യങ്ങൾ
 

 

ഐതിഹ്യം രണ്ട്‌.


‘ ആരാണ്‌ കേമൻ?’ എന്നതിനെ ചൊല്ലി ബ്രഹ്മാവിനും വിഷ്ണുവിനും ഇടയിൽ കലഹം പതിവായിരുന്നു. ഒരിക്കൽ അത്‌ ഒരു യുദ്ധത്തിൽ കലാശിച്ചു. ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും പ്രയോഗിക്കപ്പെട്ടു. ലോകം മുഴുവൻ ചുറ്റി നടന്ന പാശുപതാസ്ത്രത്തെ ഉപസംഹരിക്കുവാൻ വിഷ്ണുവിനൊ ബ്രഹ്മാവിനൊ കഴിഞ്ഞില്ല. അപ്പോൾ ശിവൻ പ്രത്യക്ഷപ്പെട്ട്‌ പാശുപതാസ്ത്രത്തെ ഉപസംഹരിച്ചു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിലായിരുന്നു പ്രസ്തുത സംഭവം. തുടർന്ന് എല്ലാ വർഷവും കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശിയിൽ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവനാമം ജപിച്ച് ഒരു വൃതമായി അനുഷ്ഠിക്കണമെന്ന് ശിവൻ അരുളിചെയ്തു. ഇങ്ങനെയാണത്രെ ശിവരാത്രിയുടെ തുടക്കം.

ശിവരാത്രി നാളിലെ പിതൃതർപ്പണം


ശിവരാത്രിയും പിതൃതർപ്പണവും
 


കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ‘ശിവ ചതുർദ്ദശി’ എന്നാണറിയപ്പെടുന്നത്. അന്നാണ്‌ ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രിനാൾ ഉപവസിക്കുകയും രാത്രിയിൽ ഉറങ്ങാതെ ശിവസ്തുതികൾ ആലപിക്കുകയും ചെയ്യുന്നു. അതിനുശേഷം പുലർച്ചെ പിതൃതർപ്പണം ചെയ്യുന്നത് മോക്ഷദായകമാണ്‌.


 


ശിവരാത്രി ആഘോഷം


വൃതനിഷ്ഠയുടെ വിശുദ്ധിയിൽ ശിവരാത്രി
ആഘോഷം

ശിവസന്നിധികൾ ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായി.

തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങൾ .



തൃശ്ശൂർ ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങൾ .
 
vatakkumnaatha ksethram thekke nata
 
vatakkumnaatha ksethram patinjare nata
 

mammiyoor mahadeva kshethram
 
 velapaaya sivakshethram

 
 
1. വടക്കും നാഥക്ഷേത്രം തൃശ്ശൂർ.
2. മഹദേവ ക്ഷേത്രം വയലൂർ, നെല്ലായി.


Sunday, 10 March 2013

ലോക വനിതാദിനം ആചരിച്ചു.


മണ്ണംപേട്ട എസ്. എൻ. എസ്. ന്റെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു...


വിഷു മംഗളാശംസകൾ

വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ 
 ecard
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
Free Orkut and My Space Graphics Glitters scraps 
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
 
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ
വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ വിഷു മംഗളാശംസകൾ