Tuesday, 15 April 2014
കൊന്നപ്പൂ
കൊന്നപ്പൂ
സ്വർണ്ണ വർണ്ണ പൂക്കുടങ്ങളുമായി പൂത്തുലഞ്ഞുനിൽക്കുന്ന കൊന്നമരം വസന്തകാലത്തിന്റെ പുളകവും ലഹരിയുമാണ്. വിഷുവിന്റെ അഴകും കാഴ്ചയും വാസ്തവത്തിൽ കൊന്നപ്പൂക്കളാണ്. `വേനലിൽ സ്വർ ണ്ണത്തിന്റെ നിധിശേഖരം തരുന്നമരം` ആയിട്ടാണ് ഇതിഹാസങ്ങളിൽ കൊന്നയെ വിശേഷിപ്പിച്ചിട്ടു ള്ളത്.
ഏകദേശം 15 മീറ്റർ ഉയരത്തിൽ വളരുന്ന കൊന്നയുടെ പ്രധാന ആകർഷണം അതിന്റെ സുവർണ്ണ ശോഭയുള്ള, നയനാനന്ദകരമായ പൂക്കൾ - പൂക്കുലകൾ തന്നെയാണ്. കേരളത്തിന്റെ സ്വന്തം - തനത് പുഷപമാണല്ലൊ കൊന്നപ്പൂവ്.
ഭാരതം, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലാണ് കൊന്ന കൂടുതലും കണ്ടുവരുന്നത്. കണിക്കൊന്ന, മണിക്കൊന്ന, ചെറുക്കൊന്ന എന്നിവയാണ് പ്രധാനയിനങ്ങൾ. (ശീമക്കൊന്നയെ മറന്നിട്ടില്ലല്ലൊ?)
`ലഗുമിനോസ` എന്ന സസ്യകുടുംബത്തിലാണ് കൊന്നകളുടെ പിറവി. കണിക്കൊന്നയുടെ ശാസ്ത്രീ യനാമം `കാഷ്യേ ഫിസ്റ്റുലലിൻ` എന്നാണ്. ഇംഗ്ളീഷിൽ കണിക്കൊന്നയെ `ഇന്ത്യൻ ലംബർനം ` അല്ലെങ്കിൽ `പുഡിംഗ് പൈപ്ട്രീ’ എന്നും സസ്കൃതത്തിൽ `കർണികാരം` എന്നും അറിയപ്പെടുന്നു.

വളരെ ഔഷധഗുണമുള്ള സസ്യമാണ് കൊന്ന. വേര്, തൊലി, തണ്ട്, ഇല, പൂവ്, കായ്, എന്നുവേണ്ട കൊന്നയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു.
വാത, പിത്ത, കഫജ രോഗങ്ങളെ ശമിപ്പിക്കുവാനും രക്തദൂഷ്യം അകറ്റുവാനും വിരേചനകാരിയായും കൊന്ന പ്രയോജനപ്പെടുന്നു. മൂത്രസംബന്ധമായ രോഗങ്ങൾ, മലബന്ധം, ക്രിമിശല്യം, ആസ്തമ തുടങ്ങിയ ശ്വാസകോശരോഗങ്ങൾ, ചൊറി, ചിരങ്ങ് തുടങ്ങിയ ചർമ്മരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ കൊന്നയുടെ സ്ഥാനം വളരെ ഗണനീയമാണ്.
കണിക്കൊന്നയുടെ കായും പൂക്കളും ആഹാരമായി ഉപയോഗിക്കുന്ന ജനവിഭാഗങ്ങളുമുണ്ട്. കൊന്നപ്പൂമ്പൊടി ഒരു വർണ്ണകമായും സൗന്ദര്യവർദ്ധക വസ്തുവായും ഉപയോഗിച്ചു വരുന്നു.
കൊന്നയുമായി ബന്ധപ്പെട്ട അനേകം പദങ്ങളും ശൈലികളും മലയാളഭാഷയിലുണ്ട്. ‘കൊന്നചൂടും പുരാൻ’ ശിവനാണ്. ‘കൊന്ന പൂക്കുമ്പോളുറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി’ എന്ന ശൈലി മീനം, മേടം എന്നീ മാസങ്ങളിൽ ചെയ്യേണ്ട കൃഷിപ്പണികൾ വേണ്ടെന്നുവച്ചാൽ കന്നി, തുലാം മാസങ്ങളിൽ പട്ടിണിയാകും എന്ന മുന്നറിയിപ്പ് നല്കുന്നു.

Wednesday, 2 April 2014
ARATTUPUZHA DEVASAMGAM (DEVAMELA)ആറാട്ടുപുഴ ദേവസംഗമം (Article by P. Sivadas Master)
ARATTUPUZHA
DEVASAMGAM (DEVAMELA)
(Article by P. Sivadas Master)
ആറാട്ടുപുഴ ദേവസംഗമം (ദേവമേള)
(പി. ശിവദാസ് മാസ്റ്റർ
തയ്യാറാക്കിയ ലേഖനം)
ഒരിക്കൽ വനത്തിൽ
നായാട്ടിനാൽ തളർന്ന് കാർത്തവീര്യാർജ്ജുനൻ പരിവാരങ്ങളോടുകൂടി ജമദഗ്നി മഹർഷിയുടെ
ആശ്രമത്തിൽ എത്തിച്ചേർന്നു. മഹർഷി അവരെ യഥോചിതം പൂജിച്ചിരുത്തി വിഭവസമൃദ്ധമായ സദ്യ
നല്കി സന്തോഷിപ്പിച്ചു. വനത്തിൽ ഇത്രയും വിഭവങ്ങളോടെ സദ്യയൊരുക്കാൻ സാധിച്ചെങ്ങനെയെന്ന് കാർത്തവീര്യാർജ്ജുനൻ സംശയം
പ്രകടിപ്പിച്ചപ്പോൾ അത് കാമധേനുവായ സുശീല എന്ന പശുവിന്റേയും അതിന്റെ
കിടാവിന്റെയും സാന്നിദ്ധ്യവും അനുഗ്രഹവും മൂലമാണെന്ന് മുനി അറിയിച്ചു. തുടർന്ന്
രാജാവ് കൊട്ടാരത്തിലേക്ക് യാത്രയായി.
Subscribe to:
Comments (Atom)