¥føÉâ¼ Õß¼ÏÆÖÎß ÈÞ{ßW ³çøÞ Õà¿áµ{ßÜᢠȿJáK Éâ¼. µá¿á¢ÌÞ¢·BZ ¥ÄßøÞÕᑚ µá{ß‚á ÖáiÎÞÏß ÖádÍÕdØñ¢ Çøß‚í µJß‚ ÈßÜÕß{AßÈá ÎáOßW ºd΢ɿßEßøáKí ¥øßÏßæÜÞ ÎÃÜßæÜÞ 'ÙøßdÖà ·ÃÉÄæÏ ÈÎ: ¥Õ߸íÈÎ Ø íÄáçÄ " ®Kí ®ÝáÄáKá. §Äí ÉÜÕáøá ¦ÕVJßAáKá. Äá¿VKí ÎÞÄãÍÞ×Ïᑚ ¥føB{ᢠ®ÝáÄáµ ÉÄßÕáIí. æºùßÏ µáGßµZAí Õ߯cÞø¢ÍÕ᢮ÝáJßÈßøáJÜᢥføÉâ¼Ïáæ¿ ÍÞ·ÞÎÞÃí. '®ÝáJßÈßøáJW" µÞÃáµ. ¥¿ßÏLßø¢ ÕßÕÞÙ¢, ÎøÃÞÈLø dµßϵZ, Éáܵá{ß ®KßÕÏáÎÞÏß ÌtæMG Îá¿AáÕÞX Õ‡ÞJ µVNB{ᢠº¿Báµ{ᢠ¦Ãí ¥¿ßÏLßø¢. ÕßÍÕ ØÎãiÎÞÏ ØÆcÏᢠ©IÞµá¢. ¦ÏáÇÉâ¼ ÈÕøÞdÄßçÏÞ¿ÈáÌtß‚í ÆáVPÞ×í¿Îß ÈÞ{ßW ÉÃßÏÞÏáÇB{ᢠÉáØíĵB{ᢠèÆÕÞÈád·ÙJßÈÞÏß Éâ¼ÞÎáùßÏßW Õ‚í Éâ¼ßAáKá. ÈÕÎß ÆßÕØ¢ ¥¿‚á Éâ¼ ®KÞÃí ÉùÏáµ. ¥çKÆßÕØ¢ ¨ ¦ÏáÇBZ (ÉáØ íĵBZ) ©ÉçÏÞ·ßAÞù߈. Õß¼ÏÆÖÎß ÆßÕØ¢ ¦ÏáÇB{ᢠÉáØíĵB{ᢠ®¿áJí ¨ÖbøºßLçÏÞæ¿ ©ÉçÏÞ·ßAáKá. ØøØbÄßÉâ¼ ®Kᢠ¦ÏáÇÉâ¼ ¥ùßÏæM¿áKá. 'ÉáØ íĵ Éâ¼" µÞÃáµ. ¦VMáÕß{ßAW ÖßÖá¼ÈÈ¢, ÕßÕÞÙ¢, ØbàµøÃ¢, Îxá ΢·{µVNBZ ®KßÕçÏÞ¿ÈáÌtß‚í ØçLÞ× ØâºµÎÞÏß Ø¢¸¢ çºVKí ©‚JßW '¦VçM..... §VçùÞ....." ®Kí ¦ÕVJß‚í Õß{ßAW. 'µáøÕÏß¿áµ" µÞÃáµ. ¥LßÏáÝß‚ßW µáEáBæ{ Æá×í¿ÞvÞA{ßW ÈßKᢠآøfßAáKÄßÈÞÏß ÈÞÏV ÄùÕÞ¿áµ{ßW ØtcAá È¿JáK ²øá º¿Bí. ²øá Ä{ßµÏßW ºáHÞOᢠÎE{ᢠµÜVJßÏ æÕUJßW ¯ÄÞÈᢠµâÕ{ §ÜµZ §¿áKá. (µâÕ{ §ÜAá ɵø¢ dÉÞçÆÖßµÎÞÏß µÞEßø¢, ÉÞÃW ®KáÕÏáæ¿ §Üµ{ᢠ©ÉçÏÞ·ßAÞùáIí.) ¨ ÉÞdÄ¢ §¿Äáµ‡ßæÜ¿áAáKá. ²øá µJß‚ Äßøß ÕÜÄᵇßÜᢠ®¿áAáKá. ÕÜÄáèµ ÄßøßçÏÞæ¿ÞM¢ §¿Äáµ‡ßæÜ ÉÞdÄçJÞ¿áçºVJí Éß¿ß‚í µáEßÈí ¥ÍßÎá¶ÎÞÏß ÈßKí ÎâKí ¥æˆCßW ¯Ýí dÉÞÕÖc¢ ©ÝßÏáKá. ©ÝßÏáK ¥ÕØøJßW 'Ùø ÙøJßÜá¢, ÖßÕ ÖßÕJßÜá¢, ÎHßÜᢠÕßHßÜᢠÍâÕßÜá¢, ÉâÕßÜá¢, ÉâCÞÕÈJßÜá¢, ¥NÏáæ¿ ·VÍÉÞdÄJßÜᢠÈßKáU ®ˆÞ ÍâÄçdÉÄÉßÖÞºáA{ᢠ²ÝßEá çÉÞµæG" ®Ká ÎÈTßW ©øáÕ߿â. ¥ÄßÈá çÖ×¢ ÕÜÄá µ‡ßW Éß¿ß‚ßøáK µJáK Äßøß ÉÞdÄJßW Õ‚í ÕàIᢠ3 (7) dÉÞÕÖc¢ ©ÝßÏâ ÎdL¢ ©øáÕßGáæµÞIí. ¥Äá µÝßEÞW Ä{ßµÏßÜáU ºáÕK ÜÞÏÈß, µâÕ{ §ÜµZ, Äßøß ®KßÕ ÕàGá ÉùOßæa ¥µK Õ¿æA ¥xJí ²Ýß‚á µ{Ïâ. Ä{ßµ µÝáµß ÕãJßÏÞAß ÕàGßW µÎÝíJß æÕAâ. ÆáøÞvÞA{ßW ÈßKᢠÉßFáµáEáBæ{ ÖßÕÈᢠÍâÄ·ÃB{ᢠآøfßAá¢. ‘’ 'Øtc ©Ýß‚ßW, ¦øÄß ©Ýß‚ßW" ®KßÕ µÞÃáµ. ¦øÄßÏáÝßÏW ÕßÕÞÙÞÈLø¢ ÕøX ¦ÆcÎÞÏß ÕÇáÕßæa ÕàGßçÜæAÞ, ÕÇá ¦ÆcÎÞÏß Õøæa ÕàGßçÜæAÞ ÕøáçOÞZ ·ãÙÈÞÅ ¥æˆCßW ÕàGᑚ ÎáÄßVK dØñà ºáHÞOᢠÎE{ᢠçºVJáIÞAßÏ ºáÕMᢠµJß‚ ÄßøßÏᢠ¥×í¿Î¢·ÜcB{ᢠ©U ²øá Ä{ßµ §øá èµµ{ᢠçºVæJ¿áJí ÕøæÈÏᢠÕÇáÕßæÈÏᢠ3 dÉÞÕÖc¢ ©ÝßÏáKá. ¥Õæø ÆáøÞvÞA{ßW ÈßKᢠøfßAáµÏÞÃá Üfc¢. ©ÝßÏW µÝßEÞW Ä{ßµÏßÜáU ÕØíÄáAZ ÕàGßW ÈßKᢠÆâæøÎÞùß Õ¿AáÍÞ·Jí ©çÉfßAáKá. '¥LßÏáÝß‚ßW" µÞÃáµ. ¦ÖàVŒÞÆ¢ ΢·{µÞøcBZAáÎáOÞÏß ÎáÄßVKÕøá¢ ·áøáAzÞøá¢ ÈÜíµáK ¥Èád·Ù¢. µJß‚ ÈßÜÕß{AßÈᢠÈßùAᢠØÎàÉ¢ ¦ÖàVŒÞÆ¢ ØbàµøßAáK ¦Z µßÝçAÞGí ÄßøßEí ÈßWAáKá. ¥ÄßÈá çÖ×¢ æÕxßÜ, ¥¿A, Éâ ®KßÕ §øá èµµ{ÞÜᢠ®¿áJí ¨Öbø ÕßºÞøçJÞæ¿ ¦ÖàVŒÆßAáK ÕcµíÄßAá ÈÜíµáµÏᢠdÉÃÎßAáµÏᢠ溇áKá. ¥ÖàVŒÞÆ¢ ÈÜíµáK ÕcµíÄß ÖßøTßW èµµZ Õ‚í ‘'΢·{¢ ÍÕßAæG" ®Kí ¥Èád·ÙßAáKá. (Äá¿øá¢) |
അക്ഷരപൂജ
വിജയദശമി നാളില്‍ ഓരോ വീടുകളിലും നടത്തുന്ന പൂജ. കുടുംബാംഗങ്ങള്‍ അതിരാവിലെ കുളിച്ചു ശുദ്ധമായി ശുഭ്രവസ്ത്രം ധരിച്ച് കത്തിച്ച നിലവിളക്കിനു മുമ്പില്‍ ചമ്രം പടിഞ്ഞിരുന്ന് അരിയിലൊ മണലിലൊ 'ഹരിശ്രീ ഗണപതയെ നമ: അവിഘ്നമ സ്‌തുതേ ' എന്ന് എഴുതുന്നു. ഇത് പലവുരു ആവര്‍ത്തിക്കുന്നു. തുടര്‍ന്ന് മാതൃഭാഷയിലെ അക്ഷരങ്ങളും എഴുതുക പതിവുണ്ട്. ചെറിയ കുട്ടികള്‍ക്ക് വിദ്യാരംഭവും എഴുത്തിനിരുത്തലും അക്ഷരപൂജയുടെ ഭാഗാമാണ്. 'എഴുത്തിനിരുത്തല്‍' കാണുക.
അടിയന്തിരം
വിവാഹം, മരണാനന്തര ക്രിയകള്‍, പുലകുളി എന്നിവയുമായി ബന്ധപ്പെട്ട മുടക്കുവാന്‍ വയ്യാത്ത കര്‍മ്മങ്ങളും ചടങ്ങുകളും ആണ് അടിയന്തിരം. വിഭവ സംഋദ്ധമായ സദ്യയും ഉണ്ടാകും.
ആയുധപൂജ
നവരാത്രിയോടനുബന്ധിച്ച് ദുര്‍ഗ്ഗാഷ്ടമി നാളില്‍ പണിയായുധങ്ങളും പുസ്‌തകങ്ങളും ദൈവാനുഗ്രഹത്തിനായി പൂജാമുറിയില്‍ വച്ച് പൂജിക്കുന്നു. നവമി ദിവസം അടച്ചു പൂജ എന്നാണ് പറയുക. അന്നേദിവസം ഈ ആയുധങ്ങള്‍ (പുസ്‌തകങ്ങള്‍) ഉപയോഗിക്കാറില്ല. വിജയദശമി ദിവസം ആയുധങ്ങളും പുസ്‌തകങ്ങളും എടുത്ത് ഈശ്വരചിന്തയോടെ ഉപയോഗിക്കുന്നു. സരസ്വതിപൂജ എന്നും ആയുധപൂജ അറിയപ്പെടുന്നു. 'പുസ്‌തക പൂജ' കാണുക.
ആര്‍പ്പുവിളിക്കല്‍
ശിശുജനനം, വിവാഹം, സ്വീകരണം, മറ്റു മംഗളകര്‍മ്മങ്ങള്‍ എന്നിവയോടനുബന്ധിച്ച് സന്തോഷ സൂചകമായി സംഘം ചേര്‍ന്ന് ഉച്ചത്തില്‍ 'ആര്‍പ്പേ..... ഇര്‍റോ.....' എന്ന് ആവര്‍ത്തിച്ച് വിളിക്കല്‍. 'കുരവയിടുക' കാണുക.
അന്തിയുഴിച്ചില്‍
കുഞ്ഞുങ്ങളെ ദുഷ്ടാത്മാക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനായി നായര്‍ തറവാടുകളില്‍ സന്ധ്യക്കു നടത്തുന്ന ഒരു ചടങ്ങ്. ഒരു തളികയില്‍ ചുണ്ണാമ്പും മഞ്ഞളും കലര്‍ത്തിയ വെള്ളത്തില്‍ ഏതാനും കൂവള ഇലകള്‍ ഇടുന്നു. (കൂവള ഇലക്കു പകരം പ്രാദേശികമായി കാഞ്ഞിരം, പാണല്‍ എന്നുവയുടെ ഇലകളും ഉപയോഗിക്കാറുണ്ട്.) ഈ പാത്രം ഇടതുകയ്യിലെടുക്കുന്നു. ഒരു കത്തിച്ച തിരി വലതുകയ്യിലും എടുക്കുന്നു. വലതുകൈ തിരിയോടൊപ്പം ഇടതുകയ്യിലെ പാത്രത്തോടുചേര്‍ത്ത് പിടിച്ച് കുഞ്ഞിന് അഭിമുമായി നിന്ന് മൂന്ന് അല്ലെങ്കില്‍ ഏഴ് പ്രാവശ്യം ഉഴിയുന്നു. ഉഴിയുന്ന അവസരത്തില്‍ 'ഹര ഹരത്തിലും, ശിവ ശിവത്തിലും, മണ്ണിലും വിണ്ണിലും, പൂവിലും, പൂങ്കാവനത്തിലും, അമ്മയുടെ ഗര്‍ഭപാത്രത്തിലും നിന്നുള്ള എല്ലാ ഭൂതപ്രേതപിശാചുക്കളും ഒഴിഞ്ഞു പോകട്ടെ' എന്നു മനസ്സില്‍ ഉരുവിടണം. അതിനു ശേഷം വലതു കയ്യില്‍ പിടിച്ചിരുന്ന കത്തുന്ന തിരി പാത്രത്തില്‍ വച്ച് വീണ്ടും 3 (7) പ്രാവശ്യം ഉഴിയണം മന്ത്രം ഉരുവിട്ടുകൊണ്ട്. അതു കഴിഞ്ഞാല്‍ തളികയിലുള്ള ചുവന്ന ലായനി, കൂവള ഇലകള്‍, തിരി എന്നിവ വീട്ടു പറമ്പിണ്റ്റെ അകന്ന വടക്കെ അറ്റത്ത് ഒഴിച്ചു കളയണം. തളിക കഴുകി വൃത്തിയാക്കി വീട്ടില്‍ കമഴ്ത്തി വെക്കണം. ദുരാത്മാക്കളില്‍ നിന്നും പിഞ്ചുകുഞ്ഞുങ്ങളെ ശിവനും ഭൂതഗണങ്ങളും സംരക്ഷിക്കും. " 'സന്ധ്യ ഉഴിച്ചില്‍, ആരതി ഉഴിച്ചില്‍' എന്നിവ കാണുക.
ആരതിയുഴിയല്‍
വിവാഹാനന്തരം വരന്‍ ആദ്യമായി വധുവിണ്റ്റെ വീട്ടിലേക്കൊ, വധു ആദ്യമായി വരണ്റ്റെ വീട്ടിലേക്കൊ വരുമ്പോള്‍ ഗൃഹനാഥ അല്ലെങ്കില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീ ചുണ്ണാമ്പും മഞ്ഞളും ചേര്‍ത്തുണ്ടാക്കിയ ചുവപ്പും കത്തിച്ച തിരിയും അഷ്ടമംഗല്യങ്ങളും ഉള്ള ഒരു തളിക ഇരു കൈകളും ചേര്‍ത്തെടുത്ത് വരനെയും വധുവിനെയും 3 പ്രാവശ്യം ഉഴിയുന്നു. അവരെ ദുരാത്മാക്കളില്‍ നിന്നും രക്ഷിക്കുകയാണു ലക്‌ഷ്യം. ഉഴിയല്‍ കഴിഞ്ഞാല്‍ തളികയിലുള്ള വസ്‌തുക്കള്‍ വീട്ടില്‍ നിന്നും ദൂരെമാറി വടക്കുഭാഗത്ത് ഉപേക്ഷിക്കുന്നു. 'അന്തിയുഴിച്ചില്‍' കാണുക.
ആശീര്‍വ്വാദം
മംഗളകാര്യങ്ങള്‍ക്കുമുമ്പായി മുതിര്‍ന്നവരും ഗുരുക്കന്‍മാരും നല്‍കുന്ന അനുഗ്രഹം. കത്തിച്ച നിലവിളക്കിനും നിറക്കും സമീപം ആശീര്‍വ്വാദം സ്വീകരിക്കുന്ന ആള്‍ കിഴക്കോട്ട് തിരിഞ്ഞ് നില്‍ക്കുന്നു. അതിനു ശേഷം വെറ്റില, അടക്ക, പണം എന്നിവ ഇരു കൈകളാലും എടുത്ത് ഈശ്വര വിചാരത്തോടെ ആശീര്‍വ്വദിക്കുന്ന വ്യക്‌തിക്കു നല്‍കുകയും പ്രണമിക്കുകയും ചെയ്യുന്നു. അശീര്‍വ്വാദം നല്‍കുന്ന വ്യക്‌തി ശിരസ്സില്‍ കൈകള്‍ വച്ച് "മംഗളം ഭവിക്കട്ടെ' എന്ന് അനുഗ്രഹിക്കുന്നു.
(തുടരും)