WHO IS THE KILLER OF BAKA? (BAKAVADHAM
-1)
Retold by P. SIVADAS MASTER (SIVPEE)
ബകന്റെ ഘാതകനാര്? (ഭാഗം
1)
(പുനഃരാഖ്യാനം പി. ശിവദാസ്
മാസ്റ്റർ (ശിവ്പീ )
കുന്തിയും
മക്കളായ പഞ്ചപാണ്ഡവരും അരക്കില്ലത്തിൽ നിന്നും രക്ഷപ്പെട്ട് ഏകചക്ര എന്ന
ഗ്രാമത്തിൽ ഒരു ബ്രാഹ്മണ വസതിയിൽ തമസിക്കുന്ന കാലം.
ഏകചക്ര ഗ്രാമവാസികളെല്ലാം അക്കാലത്ത് ഒരു കൊടും വിപത്തിലായിരുന്നു. അവിടെ ബകൻ എന്നൊരു രാക്ഷസൻ ഉണ്ടായിരുന്നു. ബകൻ നാട്ടുകാരെയെ ല്ലാം പിടിച്ചു തിന്നുക പതിവായിരുന്നു. അവസാനം നാട്ടുകാർ ബകനുമായി ഒരു ഒത്തുതീർപ്പിലെത്തി. അതനുസരിച്ച് ഓരോ ദിവസവും ഒരു വിട്ടിൽ നിന്നും ഒരാൾ ഒരു വണ്ടിനിറയെ സദ്യവട്ടങ്ങളുമായി ബകന്റെ അരികിലെത്തണം. ബകൻ വണ്ടിയിലെ ഭക്ഷണ സാധനങ്ങളും വണ്ടിക്കാളകളെയും അവസാന മായി ഭക്ഷണവുമായി എത്തിയ ഗ്രാമീണനെയും ഭക്ഷിക്കും. മറ്റു നിവൃത്തി യൊന്നും ഇല്ലാത്തതിനാൽ ഏകചക്രയിലെ ആളുകൾ വളരെക്കാലമായി ഈ പ്രവൃത്തി സഹിക്കുകയാണ്.

അന്നു കുന്തിയും
മക്കളും താമസിക്കുന്ന വീട്ടിലെ അച്ചനും അമ്മയും കുട്ടികളും വാവിട്ടുകരയുന്നത്
കുന്തി കേട്ടു. വിവരം തിരക്കിയ കുന്തിയോട് ബ്രാഹ്മണ പത്നി പറഞ്ഞു ബകനെ പറ്റിയും
നാളെ ഭക്ഷണമെത്തിക്കേണ്ട ഊഴം അവരുടേതാണെന്നും. കുന്തി ആ ബ്രാഹ്മണകുടുംബത്തെ
സമാധാനിപ്പിച്ചു. “നിങ്ങൾ പേടിക്കണ്ട. ഭക്ഷണം തയ്യാറാക്കിക്കൊള്ളൂ. എന്റെ മകൻ ഭീമൻ
ഭക്ഷണം ബകന് കൊണ്ട് കൊടുക്കും. അവനെ തിന്നാൻ ബകന് സാധിക്കില്ല. എന്റെ മോൻ ഭീമൻ
ബകനെ വധിക്കുകയും നിങ്ങളെയും ഈ ഗ്രാമത്തെയും ഈ വിപത്തിൽ നിന്നും രക്ഷിക്കുകയും
ചെയ്യും.”
കുന്തിയുടെ
നിർബന്ധത്തിനു വഴങ്ങി ആ ബ്രാഹ്മണ കുടുംബം അടുത്ത ദിവസത്തേക്കുള്ള സദ്യവട്ടമൊരുക്കുവാൻ
തുടങ്ങി. കുന്തി ഭീമനോട് കാര്യങ്ങ ളെല്ലാം പറഞ്ഞു. കേട്ടപ്പോൾ ഭീമനു വലിയ സന്തോഷം;
വയറു നിറയെ ഭക്ഷണവും കിട്ടും അതിനുശേഷം ഒരു ഗുസ്തിക്കുള്ള അവസരവും. ഭീമൻ മൊഴിഞ്ഞു
: “ഞാൻ എപ്പഴേ തയ്യാർ.”
അടുത്ത ദിവസം ഒരു
കാളവണ്ടി നിറയെ വിശിഷ്ട ഭോജ്യങ്ങളുമായി ഭീമസേ നൻ പുറപ്പെട്ടു ബകസന്നിധിയിലേക്ക്.
ബകന്റെ വസതിയിലെത്തിയ
ഭീമൻ ഭക്ഷണം എത്തിയ വിവരം ബകനെ അറിയിക്കാൻ കാവല്ക്കാരെ ഏർപ്പെടുത്തിയിട്ട്
കൊണ്ടുവന്ന ഭക്ഷണം സ്വയം ഭുജിക്കാനാരംഭിച്ചു.
ഭക്ഷണം കഴിക്കുവാൻ
ആർത്തിയോടെ പാഞ്ഞെത്തിയ ബകൻ കണ്ട കാഴ്ച! ആസ്വദിച്ച് സദ്യയുണ്ണുന്ന ഭീമനെ കണ്ടപ്പോൾ
ബകനു കലി കയറി. അലറിക്കൊണ്ട് ബകൻ ഭീമന്റെ പുറത്ത് ആഞ്ഞടിക്കുവാൻ തുടങ്ങി. ഭീമനു
യാതൊരു കൂസലും ഇല്ല. ഭക്ഷണത്തിൽ മാത്രമാണ് ശ്രദ്ധ. ഇത് ബകനെ കൂടുതൽ കോപിപ്പിച്ചു.
ബകന്റെ വേലത്തരങ്ങളിലൊന്നും മനസ്സു കൊടുക്കാതെ സുഖമായി ഭീമൻ സദ്യയുണ്ണൽ തുടരുകയും
അവസാനത്തിൽ ഒരു ഏമ്പക്കം വിടുകയും ചെയ്തു. തുടർന്നു ഭീമൻ ബകനുമായി ഘോരയുദ്ധം
ആരംഭിച്ചു. അവസാനത്തിൽ ഭീമൻ ഭകനെ വകവരുത്തി. എന്താ മനസ്സിലായില്ലേ കൂട്ടുകാരേ,
ഭീമൻ ബകനെ വധിച്ചു എന്ന്. ഏകചക്ര ഗ്രാമത്തിലെ ജനങ്ങൾക്കെല്ലാം അന്നൊരു ഉൽസവമായിരുന്നു,
അവർ ഭീമനെയും പൊക്കിയെടുത്ത് ഗ്രാമത്തിലെലായിടത്തും തുള്ളിച്ചാടി നടന്നു.
ഭീമനെ പൊക്കിയെടുക്കുന്നകാര്യം
ഓർത്ത് കൂട്ടുകാർ വിഷമിക്കേണ്ട, അത് ഏകചക്രക്കാർ ചെയ്തോട്ടെ. കേട്ടല്ലൊ കഥ. മഹാഭാരതത്തിലെ കഥയാണ്. ഇനി പറയൂ, അപ്പോൾ ബകന്റെ
ഘാതകനാരാ? ഭീമൻ തന്നെയല്ലെ.

No comments:
Post a Comment