Sunday, 4 October 2009

ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട

ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട
൧൯൫൫ലെ ൧൨ാമത്‌ തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മസംഘങ്ങളുടെ രജിസ്ട്രേഷന്‍ ആക്ട്‌ അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഭാരതത്തില്‍ കേരള സംസ്ഥാനത്ത്‌ തൃശ്ശൂറ്‍ ജില്ലയിലെ അളഗപ്പനഗര്‍ പഞ്ചായത്തില്‍ നാടിണ്റ്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനമാണ്‌ ശ്രീധരപുരം നായര്‍ സമാജം മണ്ണംപേട്ട (രജിസ്റ്റര്‍ നമ്പര്‍ "൨൨൫/൦൯)
ഉദ്ദേശ്യലക്ഷ്യങ്ങള്‍
൧. നാട്ടുകാര്‍ക്കിടയില്‍ സമത്വം, സാഹോദര്യം, മതസൌഹാര്‍ദ്ദം എന്നിവ വളര്‍ത്തുക
൨. കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ ഉന്നമനത്തി നായി പ്രവര്‍ത്തിക്കുക.
൩.ചര്‍ച്ചാക്ളാസ്സുകള്‍, സെമിനാറുകള്‍, ബോധവത്കരണ പരിപാടികള്‍, തൊഴില്‍ പരിശീലനം, ശ്രമദാനങ്ങള്‍, വിവിധയിനം മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
൪. രക്‌ തദാനം, നേത്രദാനം എന്നിവ പ്രോത്സാഹിപ്പിക്കുക.
൫. മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കുക.
൬.വായനശാല, ഗ്രന്ഥശാല, പഠനകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലനകേന്ദ്ര ങ്ങള്‍ എന്നിവ സ്ഥാപിച്ച്‌ നാടിണ്റ്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തി ക്കുകയുംനാടിണ്റ്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി പ്രതി കരിക്കുകയും ചെയ്യുക.
൭. പരിസ്ഥിതി സരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
൮. ഭാരതത്തിണ്റ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക.
൯. മാതൃഭൂമിയുടെ അണ്ഡതയും അഭിമാനവും സംരക്ഷിക്കുക.....

No comments:

Post a Comment