Friday, 23 March 2012

പൊതുയോഗം അറിയിപ്പ്

ശ്രീധരപുരം നായർ സമാജത്തിന്റെ വാർഷിക പൊതുയോഗം 2012 മാർച്ച് 31 ശനിയാഴ്ച വൈകീട്ട് 4-30 ന് സമാജം ഹാളിൽ ചേരുന്നു. 2011-2012 വർഷത്തെ പ്രവർത്തന റിപ്പോർട്ട് , വരവുചെലവു കണക്കുകൾ എന്നിവ യോഗത്തിൽ അവതരിപ്പിക്കുന്നതയിരിക്കും. 2012-2013 വർഷത്തേക്കുള്ള ഭരണസമിതിയെയും പ്രസ്തുത യോഗത്തിൽ വച്ച് തിരഞ്ഞെടുക്കുന്നതായിരിക്കും.

യോഗത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. സമാജത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുവാൻ എല്ലാ അംഗങ്ങളും ശ്രദ്ധിക്കണം. എല്ലാവർക്കും മംഗളങ്ങൾ നേരുന്നു.

സെക്രട്ടറി

No comments:

Post a Comment