Saturday, 7 January 2012

പഞ്ചാരി മേളം



കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച്‌ നടത്തുന്ന ഒഴിച്ചുകൂടാനാവാത്ത ഒരു കലാവിരുന്നാണ്‌ ചെണ്ടമേളം. വിവിധ തരം ചെണ്ടകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച്‌ അവതരിപ്പിക്കുന്ന മേളമാണ്‌ ചെണ്ടമേളം.ചെണ്ടയാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

പാണ്ടി
, പഞ്ചാരി എന്നീ വകഭേദങ്ങളില്‍ ചെണ്ടമേളം അവതരിപ്പിക്കാറുണ്ട്‌. കൊമ്പ്‌, കുഴല്‍, ഇലത്താളം മുതലായ സംഗീതോപകരണങ്ങളും ചെണ്ടക്ക്‌ അകമ്പടിയായി ഉപയോഗിക്കുന്നുണ്ട്‌. ക്ഷേത്രത്തിനു വെളിയില്‍ പല സാംസ്കാരിക പരിപാടികള്‍ക്കും പൊലിമ വര്‍ദ്ധിപ്പിക്കുവാന്‍ ചെണ്ടമേളം ഇന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ അറിയുവാണ്‍ തായമ്പക, പഞ്ചവാദ്യം, പഞ്ചാരിമേളം,
പാണ്ടിമേളം
എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കുമല്ലൊ.
പഞ്ചാരി മേളം
കേരളത്തില്‍ ക്ഷേത്ര മതില്‍ക്കെട്ടുകള്‍ക്കത്ത്‌ അവതരിപ്പിക്കുന്ന പ്രത്യേക ചെണ്ടമേളമാണ്‌ പഞ്ചാരിമേളം. കൊമ്പ്‌, കുഴല്‍, ഇലത്താളം എന്നീ അനുബന്ധ വാദ്യോപണങ്ങളും ചെണ്ടയും ഒന്നുചേരുന്ന കേരളത്തിണ്റ്റെ തനതായ ചെണ്ടമേളമാണ്‌ പഞ്ചാരിമേളം. പാണ്ടിമേളം ക്ഷേത്ര മതിലുകള്‍ക്കു പുറത്താണ്‌ സാധാരണയായി നടത്തുക പതിവ്‌. പഞ്ചാരിമേളം രണ്ടുരീതിയില്‍ അവതരിപ്പിക്കാറുണ്ട്‌. വലതു കയ്യില്‍ കോലും ഇടതുകയ്യും ഉപയോഗിച്ചാണ്‌ കൂടുതലായും ഈ മേളം അവതരിപ്പിക്കുന്നത്‌. എങ്കിലും രണ്ടു കയ്യിലും കോല്‍ ഉപയോഗിക്കുന്ന അവതരണരീതിയുമുണ്ട്‌. പഞ്ചാരി എന്ന പേരില്‍ ഒരു താളമുണ്ട്‌. ആറക്ഷരമുള്ള ഈ താളം കര്‍ണ്ണാടക സംഗീതത്തിലെ രൂപകതാളത്തിനു സമാനമാണ്‌. പഞ്ചാരിയുടെ വായ്ത്താരി 'തകിട തകിട' എന്നാണ്‌. കേരളത്തില്‍ തൃശ്ശൂറ്‍ ജില്ലയില്‍ ഒല്ലൂരിലുള്ള ഇടക്കുന്നി ശ്രീഭഗവതീക്ഷേത്രം, ചേര്‍പ്പു പെരുവനം ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, എറണാകുളം ജില്ലയില്‍ തൃപ്പുണിത്തറയിലുള്ള ശ്രീപൂര്‍ണ്ണത്രയീ ക്ഷേത്രം ഇന്നിവിടങ്ങളിലെ പഞ്ചാരിമേളം പ്രസിദ്ധമാണ്‌.
ലേഖനം
രചന
പഴമ്പിള്ളി ശിവദാസ്‌ മാസ്റ്റര്‍

No comments:

Post a Comment